പന്തളം: ഡി.എ കുടിശിക പൂർണമായി നൽകുക, ഡി.ആർ.കുടിശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷൻ അസോസിയേഷൻ പന്തളം മണ്ഡലം കമ്മിറ്റി പന്തളം സബ് ട്രഷറി പടിക്കൽ കരിദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് പി.കെ രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡന്റ് ബി. നരേന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. ആർ. മോഹൻകുമാർ , വൈ. റഹിം റാവുത്തർ, ഡോ.സാബുജി. ഷെരിഫ് ചെരിക്കൽ, ടി. രാജൻ, ബാബു തുമ്പമൺ, ശശിധരൻപിള്ള, രാധാകൃഷ്ണൻ പൂഴിക്കാട്. മലപ്പുറം സുഗതൻ. സ്റ്റീഫൻ. ഹബീബ് റഹുമാൻ, മോഹനൻ പിള്ള ,ശാന്തി , വിജയൻ. തോമസ് എന്നിവർ പ്രസംഗിച്ചു.