അടൂർ : പെരിങ്ങനാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഫാർമേഴ്സ് ട്രെയിനിങ് സെന്ററിന്റെയും എ.ടി.എം കൗണ്ടറിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റിതിന് റോയ് അദ്ധ്യക്ഷത വഹിച്ചു ബോർഡ് മെമ്പർ സജി കൊക്കാട് സ്വാഗതം പറഞ്ഞു. ബാങ്ക് സെക്രട്ടറി ബിജി ബി.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, പി.ബി.ഹർഷകുമാർ, എ.പി.ജയൻ, ടി.ഡി.ബൈജു, അഡ്വ. എസ്.മനോജ്, അഡ്വ.ബിജു വർഗീസ്, സുശീല കുഞ്ഞമ്മ കുറുപ്പ്, എ.പി. സന്തോഷ്, മുണ്ടപ്പള്ളി സുഭാഷ്, ഷെല്ലി ബേബി, ആശാ ഷാജി, എം.മനു, സണ്ണി ജോൺ,ലതാ ശശി ദിവ്യ അനീഷ്, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എസ്.ജയരാജിനെയും വിദ്യാഭ്യാസ കലാകായിക രംഗത്ത് മികവ് തെളിയിച്ചവരെയും അനുമോദിച്ചു. ജി.കൃഷ്ണകുമാർ നന്ദി പറഞ്ഞു.