seminar
സെമിനാർ ലെഫ് കേണൽ യോഹന്നാൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

അടൂർ:കേരള കൗൺസിൽ ഒഫ് ചർച്ചസ് അടൂർ സോണിന്റെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി സെമിനാർ നടത്തി.സോൺ പ്രസിഡന്റ് ഫാ.ജോസഫ് സാമുവേലിന്റെ അദ്ധ്യക്ഷതയിൽ സാൽവേഷൻ ആർമി ഡിവിഷണൽ കമാൻഡർ ലഫ്.കേണൽ യോഹന്നാൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ മെട്രോപ്പോലീറ്റൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ഡോ.പ്രകാശ് പി.തോമസ്, ഫാ.തോമസ് മുട്ടുവേലിൽ കോർ-എപ്പിസ്കോപ്പ, ഫാ.തോമസ് പി.മുകളിൽ, റവ.ബിബിൻ ജേക്കബ്, ഫാ.പ്രൊഫ.ജോർജ് വർഗീസ്, റവ.സി.ജോസഫ്, ഫാ.ഷിജു ബേബി,മേജർ ഡി.ഗബ്രിയേൽ,മേജർ മനാസ്.വൈ, ഡോ.വർഗീസ് പേരയിൽ,ഇവാ.സജി മാത്യു ഇടപ്പാറ,സോൺ സെക്രട്ടറി സൈമൺ തോമസ്,ഡെന്നീസ് സാംസൺ, വർഗീസ് കെ.എം,പ്രൊഫ.രാജു തോമസ്,വിൽസൺ തോമസ് എന്നിവർ പ്രസംഗിച്ചു