shop
കടയുടെ ഗ്ലാസ് തകർന്ന നിലയിൽ

അടൂർ: വ്യാപാര സ്ഥാപനങ്ങൾക്കു നേരെ സാമൂഹ്യവിരുദ്ധന്റെ ആക്രമണം. കെ.പി.റോഡിൽ സെൻട്രൽ ജംഗ്ഷന് സമീപം കിഴക്കേ പുത്തൻവീട്ടിൽ ബിൽഡിങ്ങിലെ ബാഗ് ബസാർ, ലിൽ കബ്സ്, സ്കോട്ടിയ എന്നീ സ്ഥാപനങ്ങൾക്കുനേരെയാണ് അക്രമം നടന്നത്. കടകളുടെ ഷട്ടറിനു മുന്നിലെ കണ്ണാടി ചില്ലുകൾ അടിച്ചുപൊട്ടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 11ന് മാസ്ക് ധരിച്ചെത്തിയ ആളാണ് ജാക്കി ലിവർ പോലെ എന്തോ ഉപയോഗിച്ച് ചില്ല് തകർത്തത്. ചില്ല് തകർക്കുന്നതിന് മുമ്പ് ആദ്യത്തെ കടയിലെ സി.സി.ടി.വി ഇയാൾ അടിച്ചുതകർത്തിരുന്നു. മറ്റൊരു സി.സി.സി.ടി.വി.യിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. അടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും ഇതിലെ രണ്ട് കടകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. .അന്ന് അന്വേഷണം നടന്നെങ്കിലും പ്രതികളെ കണ്ടെത്താനായില്ല.