ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കോടുകുളഞ്ഞി ജോൺ മെമ്മോറിയൽ ഹൈസ്കൂളിൽ മാതൃഭാഷ വാരാചരണ പരിപാടി സംഘടിപ്പിച്ചു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ.ബിന്ദു ജോൺ ഉദ്ഘാടനം ചെയ്തു.
ഭാഷാപഠനകേന്ദ്രം ഭരണസമിതിയംഗം രജനി ടി.നായർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ദീപാ ലോഗേഷ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മലയാളം ക്ലബ് കൺവീനർ എസ്.തുഷാര ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സ്കൂൾ പ്രധാനദ്ധ്യാപകൻ സിബി വർഗീസ്, ബി.കൃഷ്ണകുമാർ കാരയ്ക്കാട്, എൻ.ജി.മുരളീധരക്കുറുപ്പ്,മനു പാണ്ടനാട്, സ്കൂൾ ലീഡർ മാസ്റ്റർ ഗണേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്കൂൾ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.