
പന്തളം: കുരമ്പാല തെക്ക് ടി.എസ്.രാഘവൻ പിള്ള സ്മാരക ഗ്രന്ഥശാലയുടെ നേത്വത്വത്തിൽ കേരള ചരിത്ര സദസ് സംഘടിപ്പിച്ചു. മുൻ ഗ്രന്ഥശാല പ്രസിഡന്റ് എം.പി.കൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് ബി എ സോഷ്യോളജിയിൽ നാലാംറാങ്ക് കരസ്ഥമാക്കിയ പ്രിയനന്ദനയെ ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി ജെ.ശശിധരക്കുറുപ്പ്, ഭരണസമിതി അംഗം ജെ. മധുസുദ്ദനക്കുറുപ്പ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ.സുജിത്ത് സ്വാഗതവും ലൈബ്രേറിയൻ ശാരിക.എസ് നന്ദിയും പറഞ്ഞു.