
പന്തളം: കർഷകർക്ക് ഭീമമായ നഷ്ടം വരുത്തുന്ന കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗശല്യം നിയന്ത്രിക്കാൻ നടപടി വേണമെന്ന് അഖിലേന്ത്യാ കിസാൻസഭ പന്തളം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ടി.മുരുകേഷ് ഉദ്ഘാടനം ചെയ്തു. പി.ആർ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ജി.ബൈജു, ജില്ലാ കൗൺസിൽ അംഗം കെ.മണിക്കുട്ടൻ, എസ്.അജയകുമാർ, അഡ്വ.വി.സതീഷ് കുമാർ, എസ്.സുദർശനൻ, ശ്രീരാജ്, ആർ.ജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ എസ്.സുദർശനൻ (പ്രസിഡന്റ്), കൃഷ്ണകുമാർ, ശശിധരക്കുറുപ്പ് (വൈസ് പ്രസിഡന്റ്), പി.ആർ.ശ്രീധരൻ (സെക്രട്ടറി), അഡ്വ.വി.സതീഷ് കുമാർ, ശ്രീരാജ് (ജോയിന്റ് സെക്രട്ടറി).