president
കുറ്റൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് യു.ഡി.എഫ് കൺവെൻഷൻ ജില്ലാ ചെയർമാൻ അഡ്വ.വർഗീസ് മാമൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം സി.പി.എമ്മിനും ഇടതുമുന്നണിക്കുമാണെന്ന് യു.ഡി.എഫ് ജില്ലാചെയർമാൻ അഡ്വ.വർഗീസ് മാമൻ പറഞ്ഞു. കുറ്റൂർ സർവീസ് സഹകരണ ബാങ്ക് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ലാലുതോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഡി.സി.സി ജനറൽസെക്രട്ടറി രഘുനാഥ്. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വിശാഖ് വെൺപാല, ഹരി പാട്ടപറമ്പിൽ, ജോസ്, പോൾ തോമസ്, മാത്യു മുളമൂട്ടിൽ, ജിനു തോമ്പുംകുഴി, കെ.എസ്.ഏബ്രഹാം, ജോ ഇലഞ്ഞിമൂട്ടിൽ,വി.ആർ രാജേഷ്, അഭിലാഷ് വെട്ടിക്കാടൻ, സുരേഷ് ജി.പുത്തൻപുരയ്ക്കൽ, കെ.സി തോമസ് , ബിന്ദു കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.