union
കവിയൂർ കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര അനാച്ഛാദന സമ്മേളനവും കരയോഗ കുടുംബസംഗമവും എൻ.എസ്.എസ്. നായകസഭാംഗം ആർ.മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് അയ്യപ്പന്മാർക്ക് ശബരിമലയിൽ സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തരുതെന്ന് എൻ.എസ്.എസ്. നായക സഭാംഗം ആർ.മോഹൻകുമാർ പറഞ്ഞു. കവിയൂർ കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര അനാച്ഛാദന സമ്മേളനവും കരയോഗ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് കെ.ടി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രതന്ത്രി നീലകണ്ഠൻ നാരായണൻ ഭട്ടതിരി ഭദ്രദീപ പ്രകാശനം നടത്തി. എൻ.എസ്.എസ്. എച്ച്.ആർ.ഡയറക്ടർ അഡ്വ.സിന്ധു ഗോപാലകൃഷ്ണൻ, സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി.ഗോകുലൻ, താലൂക്ക് യൂണിയൻ പ്രതിനിധി എം.പി. സോമനാഥ് പണിക്കർ, കരയോഗം സെക്രട്ടറി എം.എസ് ഗോപാലകൃഷ്ണൻ നായർ, മുൻപ്രസിഡന്റ് വി.ആർ നാരായണൻ നായർ, വനിതാസമാജം പ്രസിഡന്റ് കെ.എസ്. സരസമ്മ, സെക്രട്ടറി ശ്രീജ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രസ്ഥാനീയൻ മൂത്തേടത്തില്ലത്ത് കൃഷ്ണരര്, മേൽശാന്തി മൂത്തേടത്തില്ലത്ത് കേശവരര് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.