semi

പ​ത്ത​നം​തിട്ട : ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസും ജില്ലാ ഭരണകൂടവും കോഴഞ്ചേരി സെന്റ് തോമസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന മലയാളത്തിന്റെ പ്രാധാന്യം സെമിനാർ ഇന്ന് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്‌സ് അദ്ധ്യക്ഷനാകും. തിരക്കഥാകൃത്തും ഗാനരചയിതവുമായ ബി.ടി.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. മലയാള വിഭാഗം മേധാവി ഡോ.ജയ്‌സൺ ജോസ്, ഐ.ക്യു.എ.സി കോ​ഓർഡിനേറ്റർ ഷൈനു കോശി, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് എന്നിവർ പങ്കെടുക്കും.