05-med-camp
സേവാഭാരതി തിരുവല്ലയും പുഷ്പഗിരി മേഡിക്കൽ കോളേജുമാ​യി ചേർ​ന്ന് ന​ട​ത്തിയ സൗജന്യ മെഡിക്കൽ ക്യാ​മ്പി​ന്റെ ഉ​ദ്​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധിച്ച് സേവാഭാരതി വൈസ് പ്രസിഡന്റ്​ ഗംഗ​കു​ട്ടി ദീ​പം തെ​ളി​ക്കുന്നു

തിരുവല്ല: സേവാഭാരതി തിരുവല്ലയും പുഷ്പഗിരി മേഡിക്കൽ കോളേജുമാ​യി (ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (PM&R) ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിൽ നടത്തി. നഗരസഭാംഗം രാധാകൃഷ്ണൻ വേണാട്ട് ഉദ്ഘാടനം ചെയ്തു. സേവാ ഭാരതി വൈസ് പ്രസിഡന്റ്​ ഗംഗകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശബരി ഗിരി വിഭാഗ് കാര്യവാഹ് വിനു.ജി സേവ സന്ദേശം നൽകി.പുഷ്പഗിരിപി.എം.ആർ വിഭാ​ഗം ഡോ.ജിമി ജോസ് ആൻഡ് ടീം, സേവാഭാരതി പ്രസിഡന്റ്​ അനിൽ അപ്പു, സെക്രട്ടറി കിരൺ കുമാർ കെ.വി, തൃലോക് നാഥ്​, അനിൽകുമാർ, ദിലീപ്കുമാർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. സേവ ഭാരതി മീഡിയ കോർഡിനേറ്റർ സുധീഷ്. ടി, ജോയിന്റ് സെക്രട്ടറി ലളിതകുമാരി വി.പി എന്നിവർ സംസാരിച്ചു.