ചിറ്റാർ: റോഡിലെ കുഴി തുണികൊണ്ട് മൂടി നാട്ടുകാർ. ചിറ്റാർ മാർക്കറ്റിൽ നിന്നും 200 മീറ്റർ മാറി ചിറ്റാർ കോന്നി മെയിൻ റോഡിലെ കുഴിയാണ് വെയ്സ്റ്റ് തുണി ഉപയോഗിച്ച് നാട്ടുകാർ മൂടിയിരിക്കുന്നത്. ഇരു ചക്രവാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപെടുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് പ്രദേശവാസികൾ ചേർന്ന് തുണി ഇട്ട് കുഴി അടയ്ക്കാൻ തീരുമാനിച്ചത്.