തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള 15-മത് മാർ തെയോഫിലോസ് മെമ്മോറിയൽ ഇന്റർ മെഡിക്കൽ ബാസ്കറ്റ്ബാൾ ടൂർണമെന്റ് 7മുതൽ 10വരെ പുഷ്പഗിരി മെഡിക്കൽ കോളേജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഏഴിന് വൈകിട്ട് 5.30ന് ദേശീയ ബാസ്കറ്റ്ബാൾ വനിതാടീം അംഗം പി.എസ്. ജീനാ ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ ഫാ.ഐസക് പറപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും. മാർ തെയോഫിലോസ് ടൂർണമെന്റിൽ ആതിഥേയരായ പുഷ്പഗിരി ഉൾപ്പടെ 12 ടീമുകൾ പുരുഷ വിഭാഗത്തിലും 10ടീമുകൾ വനിതാ വിഭാഗത്തിലും മാറ്റുരയ്ക്കും. ടൂർണമെന്റ് നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് നടക്കുക. തൃശൂർ, എറണാകുളം ഗവ.മെഡിക്കൽ കോളേജ്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, അമല മെഡിക്കൽ കോളേജ്, തൃശൂർ, ജുബിലി മിഷൻ മെഡിക്കൽ കോളേജ്, തൃശൂർ, കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കൽ കോളേജ്, ഡോക്ടർ സോമർവെൽ മെഡിക്കൽ കോളേജ് കാരക്കോണം, മലബാർ മെഡിക്കൽ കോളേജ് കോഴിക്കോട്, ബിലീവേഴ്സ് മെഡിക്കൽ കോളേജ് കുറ്റപ്പുഴ, ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമ്മൂട്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് എന്നിവയാണ് പങ്കെടുക്കുന്ന പ്രമുഖ ടീമുകൾ. വിജയികൾക്ക് എവർറോളിംഗ്ട്രോഫിയും ക്യാഷ് അവാർഡും നൽകും. രാവിലെയും വൈകുന്നേരങ്ങളിലും നടക്കുന്ന മത്സരങ്ങളുടെ സെമിഫൈനൽ 8 നും 9നുമാണ്. 10ന് വൈകിട്ട് 6.30ന് ഫൈനൽ മത്സരവും നടക്കും. ടൂർണമെന്റിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംഘാടകസമിതി ഡയറക്ടർ ഫാ.റോയ് ആഞ്ഞിലിമൂട്ടിൽ, കോളേജ് പ്രിൻസിപ്പൽ ഡോ.റീനാ തോമസ്, ഡോ,സന്തോഷ് ആർ.പിള്ള, ഡോ.റെജിനോൾഡ് വർഗീസ്, ബോണു കെ.ബേബി, എൽസാൻ കോശി തോമസ്, നവനീത് വി.സി, അഭിയ ആൻ കുരുവിള എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.