ചെങ്ങന്നൂർ : ഭദ്രാസനത്തിലെ കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ ചാപ്പലുകളായ കോയിപ്രം സെന്റ് ജോൺസ് ചാപ്പലും, കടപ്ര സെന്റ് ജോർജ് ചാപ്പലും സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലൂടെ കടന്നു പോവുകയാണ്.ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റവ.ഫാ.ഡോ.ഏബ്രഹാം കോശി ഒരുക്കുന്ന 'PHILO BIBLICA' എന്ന പേരിൽ ക്രൈസ്തവ പാരമ്പര്യ ശേഖരണത്തിന്റെ പ്രദർശന മേള 9ന് വി.കുർബാനയ്ക്ക് ശേഷം കോയിപ്രം സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ.പി.കെ.കോശി പ്രദർശന മേള ഉദ്ഘാടനം ചെയ്യും.