sabari

ചെങ്ങന്നൂർ : ശബരിമലയുടെ കവാടമായ ചെങ്ങന്നൂരിലെ ഇടത്താവളത്തിൽ അടുത്ത സീസണിലെങ്കിലും വിരിവയ്ക്കാനാകണമേയെന്ന പ്രാർത്ഥനയിലാണ് തീർത്ഥാടകർ. ഏറെ നാളുകളായി മുടങ്ങിക്കിടന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത് പ്രതീക്ഷയ്ക്ക് വകനൽകുന്നുമുണ്ട്. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ദേവസ്വം ബോർഡ് പ്രസിഡന്റും ഉദ്യോഗസ്ഥരും കരാർ ഏറ്റെടുത്ത നാഷണൽ ബിൽഡിംഗ് കോർപ്പറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.

ആദ്യത്തെ നിലയുടെ പണികൾ പുരോഗമിക്കുകയാണ്. അടുത്ത ശബരിമല സീസണിൽ കേന്ദ്രം തുറന്നു നൽകുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. മണ്ഡല മകരവിളക്കുകാലത്ത് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരെ ഉദ്ദേശിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

മൂന്ന് നിലയിൽ പുതിയ ഇടത്താവളം

കെട്ടിടത്തിന്റെ വിസ്തീർണം : 40,000 ചതുരശ്ര അടി.

300 പേർക്ക് വിരിവയ്ക്കാൻ സൗകര്യം.
രണ്ടാംനിലയിൽ അന്നദാന മണ്ഡപം.

350 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ സൗകര്യം.

ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം കുന്നത്തുമലയിൽ ദേവസ്വം ബോർഡിന്റെ 45 സെന്റ് സ്ഥലത്ത്.

പദ്ധതിച്ചെലവ് : 10.48 കോടി രൂപ

നിർമ്മാണക്കമ്പനിയുടെ അനാസ്ഥയാണ് പണികൾ

നീണ്ടുപോകാൻ കാരണം.

ദേവസ്വം ബോർഡ് അധികൃതർ