അടൂർ : സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ ഒരാൾക്ക് നിസാര പരിക്ക്. നെല്ലിമുകൾ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. ശാസ്താംകോട്ട ഭാഗത്തേക്ക് പോയ സ്കൂൾ ബസും നെല്ലിമുകൾ ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്ക് വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ ചതുപ്പിലേക്ക് തെന്നി മാറി. സ്കൂൾ ബസിൽ ഒരു കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്.