dharnna
കോൺഗ്രസ് ധർണ്ണ തേരകത്ത് മണി ഉദ്ഘാടനം ചെയ്യുന്നു

അടൂർ : ഏഴംകുളം - കൈപ്പട്ടൂർ റോഡ് നിർമ്മാണം നടക്കാത്തതിൽ കോൺഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഏഴംകുളം മണ്ഡലം പ്രസിഡന്റ് കെ.വി രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.ബിജു വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബിജിലി ജോസഫ്, പി.കെ.മുരളി, ജിനു കളീയ്ക്കൽ,ഇ എ ലത്തീഫ്, അംജത് അടൂർ, ശിവൻകുട്ടി ആറുകാലിക്കൽ, ടി.ജി മോഹൻ, നെടുമൺ ഗോപൻ, സോമൻ പിള്ള, ജെയിംസ് കാക്കട്ടുവിള, ചാർലി ഡാനിയേൽ, ബിനു എം.ജോയ്, സുരേഷ് കുഴുവേലി,സാം തേവാലത്, ഷാജി ഡാനിയേൽ, നാസർ പറക്കോട്, ജോർജ് ഡാനിയേൽ, സാദാനന്ദൻ, കുട്ടൻ പിള്ള, ഈപ്പച്ചൻ, കറവൂർ ചന്ദ്രൻ, സണ്ണി പറക്കോട്, ജോർജ് കുട്ടി, വൈ.രാജൻ, ഓമനക്കുട്ടൻ, തുടങ്ങിവർ പ്രസംഗിച്ചു.