മല്ലപ്പള്ളി : വാടക കെട്ടിടങ്ങൾക്ക് 18 % ജി.എസ്.ടി ഏർപ്പെടുത്തിയത് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 7 ന് നടക്കുന്ന രാജ് ഭവൻ മാർച്ച് വിജയിപ്പിക്കാൻ കേരള വ്യാപാരി വ്യവസായ ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് തീരുമാനിച്ചു. യൂണിറ്റ് പ്രസിഡന്റ് ഇ .ടി തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.ദേവദാസ്, വർഗീസ് മാത്യു,ഐപ്പ് ദാനിയേൽ ,സെബാൻ കെ.ജോർജ്, ലാലൻ എം.ജോർജ് , മുരളീധരൻ നായർ, നിസാർ പി.എൻ, ഷിബു വടക്കേടത്ത്, രവി വി ,മോനച്ചൻ മേപ്രത്ത് എന്നിവർ പ്രസംഗിച്ചു