തിരുവല്ല : പത്തനംതിട്ട ഡി.സി.സി. ജനറൽ സെക്രട്ടറിയും തിരുവല്ല ബാർ അസോസിയേഷൻ പ്രസിഡന്റുമായ ചാത്തങ്കരി രവീന്ദ്രവിലാസത്തിൽ നീരാഞ്ജനത്തിൽ അഡ്വ. സതീഷ് ചാത്തങ്കരി (51) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് വീട്ടുവളപ്പിൽ. എൻ.എസ്.എസ്. തിരുവല്ല താലൂക്ക് യൂണിയൻ അംഗം, ചാത്തങ്കരി എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, ഐ.എൻ.ടി.യു.സി. റീജിയണൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂണിയൻ ജോ.സെക്രട്ടറി, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് , പെരിങ്ങര പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: പട്ടാഴി അയണിമൂട്ടിൽ ഡോ. രഞ്ജുഷ ( പന്തളം എൻ.എസ്.എസ്. കോളേജ് കെമിസ്ട്രി വിഭാഗം അദ്ധ്യാപിക). മക്കൾ: നിരഞ്ജന (പ്ലസ് ടു വിദ്യാർത്ഥിനി, പ്ലാസിഡ് വിദ്യാവിഹാർ, ചങ്ങനാശേരി), നീരജ ( പത്താംക്ലാസ് വിദ്യാർത്ഥിനി, പ്ലാസിഡ് വിദ്യാവിഹാർ, ചങ്ങനാശേരി).
അച്ഛൻ: ഡി. രാധാകൃഷ്ണപിള്ള (റിട്ട. ടെക്നിക്കൽ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ). അമ്മ: പ്രൊഫ. എം.ബി. രാധാമണി (റിട്ട. അദ്ധ്യാപിക എൻ .എസ്.എസ്. കോളേജ്). സഹോദരങ്ങൾ : ഡോ.ആർ. സുരേഷ്‌കുമാർ (യു.എസ്.എ), ഡോ.ആർ. അശ്വതി അജയ് (സായി സഞ്ജീവനി ക്ലിനിക്, പൊടിയാടി).