congress-

കോന്നി : മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് പ്രതിനിധികൾക്കായി ജ്വാല എന്ന പേരിൽ ഏകദിന ക്യാമ്പും സെമിനാറും നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ എ.ഐ.സി സി വക്താവ് അഡ്വ. അനിൽ ബോസ് ക്ലാസ് നയിച്ചു. മാത്യു കുളത്തിങ്കൽ, എ.ഷംസുദീൻ, റോബിൻ പീറ്റർ, ചിറ്റൂർ ശങ്കർ, എലിസബത്ത് അബു, ദീനാമ്മ റോയി, എസ്.സന്തോഷ്കുമാർ, ആർ.ദേവകുമാർ, റോജി ഏബ്രഹാം, ശ്യാം എസ്.കോന്നി, ടി.എച്ച് സിറാജുദീൻ എന്നിവർ പ്രസംഗിച്ചു.