
തിരുവല്ല : സി.പി.എം തിരുവല്ല ഏരിയ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കടപ്രയിൽ ഡിസംബർ 12 മുതൽ 14 വരെയാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം, റെഡ് വാളന്റിയർ പരേഡ്, പ്രകടനം, പൊതുസമ്മേളനം സെമിനാറുകൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ അഡ്വ.ഫ്രാൻസിസ് വി.ആന്റണി അദ്ധ്യക്ഷത വഹിച്ചു. പി.ബി.സതീഷ്കുമാർ, ജോസഫ് തോമസ് എന്നിവർ സംസാരിച്ചു. ജോസഫ് തോമസ് (കൺവീനർ), ഫ്രാൻസിസ് വി ആന്റണി (ചെയർമാൻ) എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തിരഞ്ഞെടുത്തു.