06-pdm-block-gp

പന്തളം : പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടവും സ്ഥലവും ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് തിരികെ ലഭിച്ചു. പന്തളം, കുളനട ബ്ലോക്ക് പഞ്ചായത്തുകൾ സംയോജിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചപ്പോൾ പന്തളം ജംഗ്ഷനിലുള്ള പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും ഗ്രാമ വികസന കമ്മിഷണറുടെ ഉടമസ്ഥതയിലേക്ക് കൈമാറിയിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും അപേക്ഷ പരിഗണിച്ചാണ് ഇപ്പോൾ കൈമാറിയത്. കെട്ടിടം സംരക്ഷിക്കുന്നതിന് 20 ലക്ഷം രൂപ വകകൊള്ളിച്ചിട്ടുണ്ടെന്നും ഉടൻ പണി ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ​രാജൻ അറിയിച്ചു.