bball

തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള മാർ തെയോഫിലോസ് മെമ്മോറിയൽ ഇന്റർ മെഡിക്കൽ ബാസ്കറ്റ്ബാൾ ടൂർണമെന്റ് 7മുതൽ 10വരെ പുഷ്പഗിരി മെഡിക്കൽ കോളേജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ഏഴിന് വൈകിട്ട് 5.30ന് ദേശീയ ബാസ്കറ്റ്ബാൾ വനിതാടീം അംഗം പി.എസ്.ജീനാ ഉദ്ഘാടനം ചെയ്യും. സി.ഇ.ഒ ഫാ.ഐസക് പറപ്പള്ളിൽ അദ്ധ്യക്ഷത വഹിക്കും. മാർ തെയോഫിലോസ് ടൂർണമെന്റിൽ ആതിഥേയരായ പുഷ്പഗിരി ഉൾപ്പടെ 12 ടീമുകൾ പുരുഷ വിഭാഗത്തിലും 10 ടീമുകൾ വനിതാ വിഭാഗത്തിലും പങ്കെടുക്കും. ടൂർണമെന്റ് നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് നടക്കുക.