
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.സതിഷ് ചാത്തങ്കരിയുടെ നിര്യാണത്തിൽ ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തകനായി തുടക്കം കുറിച്ച് പടിപടിയായി സംഘടനയുടെ വിവിധ തലങ്ങളിലും ജനപ്രതിനിധി എന്ന നിലയിലും കോൺഗ്രസിന്റെ അഭിവാജ്യഘടമായി മാറി ജില്ലാ കോൺഗ്രസ് നേതൃത്വത്തിലേക്ക് ഉയർന്ന സതീഷ് ചാത്തങ്കരിയുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണെന്ന് ഡി സി സി പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറഞ്ഞു.