തിരുവല്ല : ടി. കെ റോഡിലെ കറ്റോട് ഭാഗത്ത് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. മലപ്പുഴശ്ശേരി സ്വദേശി വിജയ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാർ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവല്ല പൊലീസ് മേൽനടപടി സ്വീകരിച്ചു.