
മെഴുവേലി: ആർ.ശങ്കറിന്റെ 52-ാം ചരമവാർഷികം 7ന് രാവിലെ 10 ന് മെഴുവേലി ചന്ദ്രസേനൻ സ്മാരക ഒാഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്യും. കോട്ട മേഖല ചെയർമാൻ സജീവ്.എം അദ്ധ്യക്ഷത വഹിക്കും. അഡ്വ.വി.ആർ.സോജി അനുസ്മരണ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്തംഗം ശ്രീദേവി ടോണി പ്രസംഗ, ഉപന്യാസ മത്സര വിജയികൾക്ക് ഉപഹാരങ്ങൾ നൽകും. പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശോഭാ പണിക്കർ, ഹെഡ്മിസ്ട്രസ് പ്രശോഭ.ടി.കെ, ട്രെയിനിംഗ് സ്‌കൂൾ ഹെഡ്മിസ്ട്രസ് താരാചന്ദ്രൻ, ഇംഗ്ലീഷ് മീഡിയം എൽ പി സ്‌കൂൾ പ്രിൻസിപ്പൽ രാധാമണി എം.കെ എന്നിവർ പ്രസംഗിക്കും. ലോക്കൽ കമ്മിറ്റി കൺവീനർ സുരേഷ് പൊട്ടന്മല സ്വാഗതവും കോട്ട മേഖല കൺവീനർ രഘു ദിവാകരൻ നന്ദിയും പറയും.