അടൂർ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയനിലെ 379 -ാം നമ്പർ മിത്രപുരം ടി.കെ.മാധവ വിലാസം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 10ന് രാവിലെ 10ന് നടക്കും. ശാഖാ സെക്രട്ടറി കെ.പ്രസന്നൻ സ്വാഗതം പറയും. അടൂർ യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ അദ്ധ്യക്ഷനായിരിക്കും. യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്യും. വാർഷിക പൊതുയോഗ റിപ്പോർട്ട്, വരവ് ചെലവ് കണക്ക് എന്നിവ ശാഖാ സെക്രട്ടറി കെ.പ്രസന്നൻ അവതരിപ്പിക്കും . തുടർന്ന് ശാഖാ യോഗം ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ. എം മനോജ് കുമാർ റിട്ടേണിംഗ് ഓഫീസറായിരിക്കും. യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സുജിത്ത് മണ്ണടി സംസാരിക്കും. ശാഖാ പ്രസിഡന്റ് പി രവീന്ദ്രൻ നന്ദി പറയും.