ചെങ്ങന്നൂർ : ശബരിമല തീർത്ഥാടന കാലം ആരംഭിക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സിവിൽ സപ്ലേ വകുപ്പ് ചെങ്ങന്നൂരിൽ ഭക്ഷണവസ്തുക്കളുടെ വില നിലവാരം നിശ്ചയിക്കണമെന്ന് അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. കോട്ടയത്തും അയ്യപ്പന്മാർ എത്തുന്ന മറ്റെല്ലാ പ്രദേശങ്ങളിലും ഇതിനോടകം വില നിശ്ചയിച്ചു കഴിഞ്ഞു. കുത്തരി ഊണിനും ആഡ്രാ ഊണിനും 72 രൂപയാണ് കോട്ടയത്ത് നിശ്ചയിച്ചിരിക്കുന്നത്. ചെങ്ങന്നൂരിൽ ഇപ്പോൾ തന്നെ 100 രൂപയും, 150 രൂപയുമാണ് യഥാക്രമം ഇതിന് ഈടാക്കുന്നത്. അതുപോലെ ഓരോ സാധങ്ങൾക്കും മുൻ വർഷം തന്നെ വളരെ വലിയാണ് അയ്യപ്പന്മാരിൽ നിന്നും ഈടാക്കിയിരുന്നത്. ചായയ്ക് ഹോട്ടലുകൾ 10രൂപാ മാത്രം വാങ്ങിക്കൊണ്ടിരുന്നപ്പോൾ അധികാരികൾ 20രൂപ വരെ വാങ്ങാമെന്ന് സർക്കുലർ ഇറക്കി. ഈ ചൂഷണം ആവർത്തിക്കരുതെന്ന് അയ്യപ്പ സേവാ സമാജം ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.