dharna

പത്തനംതിട്ട : കേരളത്തിൽ ലഹരി വ്യാപനം പൂർണമായി തടയണമെന്ന് ആവശ്യപ്പെട്ട് 30 ന് കോട്ടയത്ത് ഗാന്ധി പ്രതിമക്കു മുമ്പിൽ ധർണ നടത്താൻ കേരള മദ്യവർജ്ജന ബോധവത്കരണ സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. നാസർ ഹമീദ്‌ മലപ്പുറം, സാമുവേൽ പ്രക്കാനം, ബേബിക്കുട്ടി ഡാനിയേൽ, ആദിത്യകുമാർ, വട്ടിയൂർക്കാവ് സദാനന്ദൻ, പി. ജെ ഡാനിയേൽ ആലപ്പുഴ, പി. വി ഏബ്രഹാം എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിയായി ഗിരിജ മോഹനെ തിരഞ്ഞെടുത്തു.