07-tvla-marthoma-college
കോളേജ് യൂണിയൻ പ്രവർത്തന ഉദ്ഘാടനം കായംകുളം എംഎൽഎ അഡ്വ.യു പ്രതിഭ നിർവ്വഹിക്കുന്നു

തി​രുവല്ല: തിരുവല്ല മാർത്തോമാ കോളേജിലെ 2024- ​25 അക്കാദമിക്ക് വർഷത്തെ കോളേജ് യൂണിയൻ ​ ആർട്‌സ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. കോളേജ് യൂണിയൻ പ്രവർത്തന ഉദ്ഘാടനം കായംകുളം എം.എൽ.എ അഡ്വ.യു പ്രതിഭയും, ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ചലച്ചിത്ര താരം അരുൺ കുമാറും നിർവഹിച്ചു. 2024- ​25 വർഷത്തെ കോളേജ് യൂണിയൻ പേര് 'കിന്റ് സുഗി' അഡ്വ.യു. പ്രതിഭ എം.എൽ.എ പ്രകാശനം ചെയ്തു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോളേജ് റേഡിയോയുടെ പേര് , ലോഗോ പരസ്യ ഗാനം എന്നിവ ചലച്ചിത്ര താരം അരുൺകുമാർ പ്രകാശനം ചെയ്തു. എൻ.സി.സി ദേശീയ തൽ സൈനിക്ക് ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത തിരുവല്ല മാർത്തോമ കോളേജിലെ അനന്തു പി.എസ്, ജോയൽ എം സജി എന്നിവരെ കോളേജ് ട്രഷറർ തോമസ് കോശി ആദരിച്ചു. കോളേജ് ചെയർപേഴ്‌സൺ ചിന്താര എം.റെജി അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.മാത്യു വർക്കി, കോളേജ് ട്രഷറർ തോമസ് കോശി, യൂണിയൻ ജനറൽ സെക്രട്ടറി സാന്ദ്ര എസ്, സ്റ്റാഫ് അഡ്വൈസർ റെയിസൺ സാം രാജു, ആർട്സ് ക്ലബ് സെക്രട്ടറി ആവണി എസ് എന്നിവർ പ്രസംഗിച്ചു.