
തിരുവല്ല : ഡി.സി.സി സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരിയുടെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ഡോ.ശശി തരൂർ , കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ, എം.എൽ.എമാരായ എ.പി.അനിൽകുമാർ, മാത്യു കുഴൽനാടൻ, എം.വിൻസെന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റുമാരായ വി.പി. സജീന്ദ്രൻ, വി.ടി.ബൽറാം, ജനറൽ സെക്രട്ടറിമാരായ എം.ലിജു, പഴകുളം മധു, എം.എം.നസിർ, കെ.പി.ശ്രീകുമാർ, ജോസി സെബാസ്റ്റ്യൻ, മുൻമന്ത്രി വി.എസ്. ശിവകുമാർ എന്നിവർ അനുശോചിച്ചു.