സീതത്തോട് : കൊച്ചുകോയിക്കൽ 1244-ാം നമ്പർ എസ്.എൻ.ഡി.പി ശാഖാ ക്ഷേത്രത്തിൽ ഗുരുദേവ പ്രതിഷ്ഠയും ക്ഷേത്രസമർപ്പണവും നാളെ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.ഡി അനിൽകുമാറും സെക്രട്ടറി അരുൺ കമലാസനനും അറിയിച്ചു.വിഗ്രഹ ഘോഷയാത്രയ്ക്ക് ഇന്ന് വൈകിട്ട് നാല് മണിയോടെ 1257 ാം നമ്പർ സീതത്തോട് ശാഖാ യോഗത്തിൽ സ്വീകരണം നൽകും. അഞ്ച് മണിയോടെ നാലാം ബ്ളോക്ക് ഗുരുമന്ദിരത്തിൽ എത്തിച്ചേരും. നാളെ രാവിലെ എട്ടു മുതൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് തന്ത്രി രഞ്ജു അനന്തഭദ്രം മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് കലശാഭിഷേകം, ക്ഷേത്രസമർപ്പണം, ഗുരുപൂജ.തുടർന്ന് ഗുരുസ്മരണ.