photo
തിരുവല്ല ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സർഗ്ഗോത്സവം മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മറ്റി ചെയർപേഴ്സൺ ഷീജ കരിമ്പുംകാല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി തില്ലാന 2024 എന്ന പേരിൽ അഭിനയം, കഥാരചന, കവിതാരചന പുസ്തകാസ്വാദനം, ചിത്രരചന, നാടൻപാട്ട്, കാവ്യാലാപനം തുടങ്ങിയ ഇനങ്ങളിൽ ശില്പശാലകൾ നടത്തി. പ്രിൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്കമ്മിറ്റിചെയർപേഴ്സൺ ഷീജ കരിമ്പുംകാല ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി വി.കെ അദ്ധ്യക്ഷത വഹിച്ചു. മുരഞ്ജിത്ത് ഒ.ആർ, ശ്രീരഞ്‌ജു ജി. മഞ്ചുമോൾ കെ.ബി, ശ്രീലക്ഷ്മി ജി, മിനി പി.ശ്രീധർ, മഹേഷ് മിത്ര, അജിത്ത്കുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. ഡോ.ദേവി കെ.കെ, എൻ.എസ് സുമേഷ് കൃഷ്ണൻ, എൽസമ്മ തോമസ്, മേഴ്സിഷെറിൻ എന്നിവർ സംസാരിച്ചു.