
പത്തനംതിട്ട : ഒരാഴ്ചയായി തുടരുന്ന ഭരണഭാഷാ വാരാഘോഷത്തിന് ഇന്ന് സമാപനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ ആലപ്പുഴ എസ്. ഡി കോളജിലെ അസിസ്റ്റന്റ് പ്രൊഫസർ എസ്.സജിത്ത് കുമാർ ഉദ്യോഗസ്ഥർക്കായി നടത്തുന്ന പ്രശ്‌നോത്തരി മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കം. സമാപന സമ്മേളനം ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ അദ്ധ്യക്ഷനാകും. എ.ഡി.എം ബീന എസ്.ഹനീഫ്, സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.വി.അനിൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസിലെ അസിസ്റ്റന്റ് എഡിറ്റർ രാഹുൽ പ്രസാദ് തുടങ്ങിയവർ പങ്കെടുക്കും.