
അടൂർ : പൊലീസും ലഹരിമാഫിയയുമായി ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. എക്സൈസ് റേഞ്ച് ഓഫീസിനു മുൻപിൽ ലഹരിപ്പാർട്ടി സംഘടിപ്പിച്ചിട്ട് എക്സൈസ് ഉദ്യോഗസ്ഥർ കണ്ണടച്ചിരിക്കുകയാണെന്നും നിയമവിരുദ്ധ കൂട്ടായ്മകൾ നിയന്ത്രിക്കുന്നതിൽ പൊലീസ് നിസംഗത കാണിക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇൻ ചാർജ് അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിബുചിറക്കരോട്ട് അദ്ധ്യക്ഷനായി. ബിജിലി ജോസഫ്, പൊന്നച്ചൻ മാതിരംപള്ളിൽ, ഇ.എ.ലത്തീഫ്, ശ്രീകുമാർ കോട്ടൂർ,എം.കെ. കൃഷ്ണൻകുട്ടി, സാലു ജോർജ്, ജിനു കളീക്കൽ, നിരപ്പിൽ ബുഷറ, വി.വി.വർഗീസ്,അംജത് അടൂർ എന്നിവർ പ്രസംഗിച്ചു.