
തുമ്പമൺ : മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ സ്‌കൂളുകളും ഹരിത വിദ്യാലയങ്ങളായും കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായും മാറിയതിന്റെ സമ്പൂർണ്ണ ഹരിത പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ നിർവഹിച്ചു. അഡ്വ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ കോഡിനേറ്റർ അനിൽ മുഖ്യപ്രഭാഷണം നടത്തി. തോമസ് ടി.വർഗീസ്, ജനപ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്‌സൺ, സ്‌കൂളിലെ പ്രധാന അദ്ധ്യാപകർ, സ്‌കൂളുകളിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ, അയൽക്കൂട്ടം പ്രതിനിധികൾ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.