shibu

ചെങ്ങന്നൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശുചീകരണത്തൊഴിലാളികളെയും പരിസ്ഥിതി പ്രവർത്തകനായ സജീവ് കൃഷ്ണനേയും പരിസ്ഥിതി ഫോറം വേണാട് ഘടകം ആദരിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ.മോഹനൻ, മുൻ മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലസുന്ദരപ്പണിക്കർ, കെ.എസ്.ആർ.ടി.സി ഓഫീസ് സൂപ്രണ്ട് സുനിത കുര്യൻ, യോഗാചാര്യ സജീവ് പഞ്ച കൈലാസി, പി.ജെ.നാഗേഷ്‌കുമാർ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു.