
ചെങ്ങന്നൂർ : ദേശീയ ആയുർവേദ വാരാചരണത്തോടനുബന്ധിച്ച് നഗരസഭ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കുമാരി അദ്ധ്യക്ഷത വഹിച്ചു ചീഫ് മെഡിക്കൽ ഓഫീസർ ഡോ.പി.എസ്.നസീർ,മെഡിക്കൽ ഓഫീസർമാരായ ഡോ.ആശിഷ് പോൾ തോമസ്, ഡോ.പി.എൻ.നജ്മ, ഡോ.ജയമോഹൻ ദേവ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ സൗജന്യമായി ജീവിതശൈലി രോഗനിർണ്ണയം, അസ്ഥി സാന്ദ്രത പരിശോധന എന്നിവ നടത്തി. ക്യാമ്പിൽ സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.