08-seethathode-palam
സീതത്തോട് പാലനിർമാണം ഇന്നലെ ആരംഭിച്ചപ്പോൾ

സീതത്തോട്: സീതത്തോട് പുതിയ പാലത്തിന്റെ നിർമ്മാണം തുടങ്ങി. കിഫ്ബിയിൽ നിന്ന് 2.17 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. അഡ്വ. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് തുക അനുവദിച്ചത്. നിലവിൽ നാലു മീറ്റർ വീതിയുള്ള പാലം പുതുക്കിപ്പണിയുമ്പോൾ 11 മീറ്റർ വീതിയുണ്ടാകും. കോട്ടയം ആസ്ഥാനമുള്ള രാജീ മാത്യു ആൻഡ് കമ്പനിക്കാണ് നിർമ്മാണ കരാർ.ശബരിമല ,നിലയ്ക്കൽ, ഗവി,കുമളി, എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പാതകളിൽ ഒന്നാണിത്. പഴയ പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾക്ക് പോകാൻ പ്രയാസമായിരുന്നു.