
വാഴമുട്ടം : വാഴമുട്ടം നാഷണൽ സ്കൂളിൽ ചിരിയും മൊഴിയും എന്ന പേരിൽ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ.ആഷ്മി ഗ്രേസ് എബ്രഹാം ബോധവത്കരണം നടത്തി. എല്ലാ വിദ്യാർത്ഥികൾക്കും ടൂത്ത് ബ്രഷിംഗ് ഡെമോൺസ്ട്രേഷനും നൽകി. അടുത്ത ഘട്ടമായി എല്ലാ കുട്ടികളുടെയും ദന്ത പരിശോധന സംഘടിപ്പിക്കുമെന്ന് പ്രഥമഅദ്ധ്യാപിക ജോമി ജോഷ്വാ പറഞ്ഞു. അദ്ധ്യാപികമാരായ
സുനിലാ കുമാരി, റൂബി ഫിലിപ്സ് , ദീപ്തി ആർ.നായർ, ദീപ്തി വാസുദേവൻ, ലക്ഷ്മി ആർ.നായർ, അരുൺനാഥ്, പി.ആകാശ് എന്നിവർ നേതൃത്വം നൽകി.