thakkol
താക്കോൽദാനം നിർവഹിക്കുന്നു

അടൂർ : കടമ്പനാട് ശാലേം മാർത്തോമ്മ ഇടവകയുടെ ശതാബ്ദിയുടെ വിവിധ പ്രോജക്ടുകളുടെ ഭാഗമായി നിർദ്ധന കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകി. ഗവൺമെന്റിന്റെ ഭവന പദ്ധതിയിൽ ഉൾപ്പെടെ അപേക്ഷ നൽകിയിട്ടും ഭവനം ലഭിക്കാതിരുന്ന കടമ്പനാട് രാഹുൽ നിവാസിൽ രാജൻ പിള്ളയ്ക്കാണ് ഭവനം നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാനം അടൂർ ഭദ്രാസന എപ്പിസ്ക്കോപ്പ മാത്യൂസ് മാർ സെറാഫിം നിർവഹിച്ചു. വീട് സ്പോൺസർ ചെയ്തത് അബുദാബി മാർത്തോമ്മ ഇടവക മുൻ സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്ന ബിജു പാപ്പച്ചനാണ്. ഇടവക വികാരി റവ. ബോബി കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന ട്രഷറർ അഡ്വ.ബിനു പി.രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് ,പഞ്ചായത്തംഗം ടി. പ്രസന്നകുമാർ,റവ: കിരൺ ശാമുവേൽ ,ശതാബ്ദി ജനറൽ കൺവീനർ റെജി മാമൻ, ബിജിലി ജോസഫ്, തോമസ്കുട്ടി ജോർജ് , അഡ്വ ഷാബു ജോൺ, വി.ഒ. കുഞ്ഞുമോൻ ,ബിജു ജോർജ് സി.പി നെൽസൺ, ജോൺസൺ അലക്സാണ്ടർ, നിന ഷാബു , ഷിജ രാജു, തങ്കമണി പാപ്പച്ചൻ, ജോർജി ജോൺ , ബിജു പാപ്പച്ചൻ കല്ലുവിളയിൽ തുടങ്ങിയവർ സംസാരിച്ചു.