പത്തനംതിട്ട : അങ്ങാടിക്കൽ എസ്.എൻ.വി.എച്ച്.എസ് എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം എൻ.എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചു ജീവദ്യുതി പോൾ ബ്ലഡ് ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളായ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും രക്തദാനത്തിൽ പങ്കാളികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കവിതാ ആർ.ക്യാമ്പിനു നേതൃത്വം നൽകി. എൻ.എസ് എസ് രണ്ടാം വർഷ വോളന്റിയർ ലീഡർമാരായ ബിജിൻ പ്രകാശ്,അമൃത പ്രദീപ്,ക്യാമ്പ് ലീഡർമാരായ ജ്യോതിർമയി ബി, ആഹാൻ സുഭാഷ്,ഒന്നാം വർഷ വോളണ്ടിയർ ലീഡർമാരായ അദ്വൈത് പ്രദീപ്, പാർവതി.എസ് എന്നിവർ ക്യാമ്പ് ഏകോപിപ്പിച്ചു. രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതിന് എസ്.എൻ.വി സ്‌കൂളിന് സർട്ടിഫിക്കറ്റ് ബ്ലഡ് ബാങ്ക് അധികൃതർ വിതരണം ചെയ്തു. രക്തദാതാക്കളായ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.