meeting

പത്തനംതിട്ട : കോൺഗ്രസ് വനിതാനേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നി​വരുടെ താമസസ്ഥലത്ത് പൊലീസ് അതിക്രമി​ച്ച് കയറി​യതി​ൽ മഹിളാ ജനത പ്രവർത്തക യോഗം പ്രതിഷേധിച്ചു. നാഷണൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ ഉദ്ഘാടനം ചെയ്തു. മഹിളാ ജനത ജില്ലാ പ്രസിഡന്റ് വിലാസിനി പാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ സാമുവേൽ , മധു ചെമ്പുകുഴി, കാർത്ത്യായനി, സുഷമ ഉതുങ്കുഴി, തങ്കമണി കുമാരൻ, ശാന്തിജൻ ചുരക്കുന്നേൽ, കോന്നിയൂർ ആനന്ദൻ, ദാസപ്പൻ കാവുമ്പടം എന്നിവർ പ്രസംഗിച്ചു.