പന്തളം:കേരളാ സാംബവർ സൊസൈറ്റി പന്തളം ശാഖയുടെ ആഭിമുഖ്യത്തിൽ പന്തളം ഭരതന്റെ 16 ​ -ാം ചരമവാർഷികവും കാവാരിക്കുളം കണ്ഠൻകുമാരന്റെ 5 ാം പ്രതിമാ സ്ഥാപക വാർഷികവും ഇന്ന് ആചരിക്കും. രാവിലെ പുഷ്പാർച്ചന . വൈകിട്ട് 5.30 ന് ഐ.ടി.സി ജംഗ്ഷനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ ട്രഷറർ ബിനുകുമാർ എം.എസ് അദ്ധ്യക്ഷത വഹിക്കും . ശാഖാ സെക്രട്ടറി ഷൈജു ഭാസ്‌കർ സ്വാഗതം പറയും . മുൻ സംസ്ഥാന ഓർഗനൈസർ പി .ആർ . ബാലൻ ഉദ്ഘാടനംചെയ്യും. സംസ്ഥാന രജിസ്ട്രാർ എം.കെ. ശിവൻകുട്ടി, ശശി പന്തളം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. . വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിക്കും . പ്രതിഭാ പുരസ്‌കാരം ജില്ലാ സെക്രട്ടറി പി എൻ പുരുഷോത്തമൻ നിർവഹിക്കും . സി.എ.രവീന്ദ്രൻ , . ശശി തുവയൂർ , വിശ്വനാഥൻ, വിനോദ് തുവയൂർ , ശ്രീലത ബിജു, നഗരസഭാംഗം റ്റി.കെ.സതി, നഗരസഭാംഗം എസ്.അരുൺ , രാജൻ കൈതക്കാട്, സതീഷ് .എസ്, സി.ജി.ജനാർദ്ധനൻ, സേതുകുമാർ , രേഖാ ബിനു, ശ്രീകുമാർ എന്നിവർ സംസാരിക്കും . ശാഖാ പ്രസിഡന്റ് ശരത് കൃഷ്ണൻ നന്ദി പറയും . രാത്രി 7.30 ന് ജയചന്ദ്രൻ തകഴിക്കാരന്റെ ഏകപാത്ര നാടകം