08-paduthode-road
എഴുമറ്റൂർ​പടുതോട് റോഡിൽ പുറ്റത്താനിക്ക് സമീപം പുതുതായി പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുന്നു.

മല്ലപ്പള്ളി: പടുതോട്- ​ എഴുമറ്റൂർ റോഡിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവർത്തികൾ അവസാന ഘട്ടത്തിൽ. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പുതുതായി പൈപ്പ് സ്ഥാപിക്കുന്നത്. മാരംക്കുളത്തിന് സമീപത്തു നിന്ന് എഴുമറ്റൂർ വരെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. എഴുമറ്റൂർ മുതൽ ശീതക്കുളം വരെ റോഡിന്റെ ഒരു വശത്ത് വർഷങ്ങൾക്ക് മുൻപ് തന്നെ പെപ്പ് സ്ഥാപിച്ചിരുന്നെങ്കിലും ജീർണാവസ്ഥയിലുള്ള പൈപ്പിന്റെ തകർച്ച പലയിടത്തും രൂക്ഷമാണ്.