കോന്നി: ഉപജില്ല സ്കൂൾ കലോത്സവം ഇന്ന് മുതൽ വി. കോട്ടയം എൻ.എസ്.എസ്, എസ്.എൻ.ഡി.പി, ഗവ.എൽ പി സ്കൂളുകളിലായി നടക്കും. ഇന്ന് പ്രധാനമായും രചനാ മത്സരങ്ങളാണ് നടക്കുന്നത്. 11 ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനം ആന്റോ അന്റണി എം.പി ഉദ്ഘാടനം ചെയ്യും. കെ. യു. ജനീഷ് കുമാർ എം .എൽ .എ കലോത്സവം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം .വി അമ്പിളി, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ എന്നിവർ സംസാരിക്കും . സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ഫിലിപ്പ് ജോർജ്, കലോത്സവ ലോഗോ തയ്യാറാക്കിയ കുമാരി അലന്ന അജി എന്നിവരെ ആദരിക്കും. മൂന്ന് സ്കൂളുകളിലെ ഏഴ് വേദികളിലായി ഉപജില്ലയിലെ 2340 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് എ ഇ ഒ, ആർ.എസ് ബിജുകുമാർ,എച്ച്.എം ഫോറം കൺവീനർ ഫിലിപ്പ് ജോർജ്,പബ്ലിസിറ്റി കൺവീനർ എസ്.ബിജു,കൺവീനർമാരായ എസ്. ജ്യോതിഷ്,ടോമിൻ പടിയറ, അനിത ജി നായർ,പി.സുജിത് എന്നിവർ അറിയിച്ചു.