പന്തളം: പന്തളം എൻ.എസ്.എസ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ യങ്ങ് ഇന്നൊവേറ്റേഴ്‌​സ് പ്രോഗ്രാം ആരംഭിച്ചു. സമഗ്ര ശിക്ഷാ കേരളം, പൊതുവിദ്യാഭ്യാസ വകുപ്പ്, കെ. ഡിസ്‌ക്, എന്നിവയുടെ സംയുക്താഭിമുഖ്യതിലാണ് പരിപാടി. പന്തളം ബി. ആർ. സി. ബ്ലോക്ക്​ പ്രോഗ്രാം കോർഡിനേറ്റർ കെ. ജി. പ്രകാശ് കുമാർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഗീതാദേവി അദ്ധ്യക്ഷതവഹിച്ചു. ബി. ആർ. സി ട്രെയിനർ ജിജിസാം പദ്ധതി വിശദീകരണം നടത്തി. ക്ലസ്റ്റർ കോർഡിനേറ്റർ രാജി കൃഷ്ണൻ, പി. ടി. എ പ്രസിഡന്റ്​ ടി. കെ. ഹരികുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീജ ആർ സ്വാഗതം പറഞ്ഞു. അദ്ധ്യാപകരായ ഹേമ. എം, ഡോ. സുനന്ദ. ബി. നായർ, യദുകൃഷ്ണൻ, പാർവതി പി. എസ്, ഉഷ. ജി. കുറുപ്, ജ്യോത്സ്ന. എം, സുധാദേവി. കെ.ആർ എന്നിവർ നേതൃത്വം നൽകി.