xxxx

പത്തനംതിട്ട : സാഹസിക കായിക വിനോദത്തിന് പ്രാധാന്യം നൽകുന്നതിന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വാർഷിക ജനറൽബോഡി യോഗത്തിൽ തീരുമാനം. വഞ്ചികപൊയ്ക വെള്ളച്ചാട്ടത്തിൽ നടപ്പാക്കുന്ന കായിക പദ്ധതിക്ക് മൂന്നു കോടി രൂപ ഉറപ്പാക്കുമെന്ന് ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അറിയിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലയിലെ ആദിവാസി മേഖലയിലെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് വ്യക്തമാക്കി. സ്‌പോർട്‌സ് കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം അഡ്വ.രഞ്ജു സുരേഷ് സംസാരിച്ചു.