മല്ലപ്പള്ളി :കേരളത്തിന്റെ നവേത്ഥാന നായകനും മുൻമുഖ്യമന്ത്രിയുമായ ആർ.ശങ്കറിന്റെ 52ാമത് ചരമദിനം പുഷ്പാർച്ചനയോടും അനുസ്മരണ പരിപാടികളോടുകൂടി എഴുമറ്റൂർ ബ്ലോക്ക് ഓഫീസിൽ നടത്തി. അനുസ്മരണയോഗം മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്കു പ്രസിഡന്റ് പ്രൊഫ പി.കെ. മോഹൻരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്സി അലക്‌സ്, ശോശാമ്മ തോമസ്, ബാബു മാമ്പറ്റ, ബി.സുരേഷ്, എൻ. സുഗതൻ, ആശിഷ് പാലയ്ക്കാമണ്ണിൽ, സജി പള്ളിയാക്കൻ, ജേക്കബ് മാത്യു, ഷംസുദ്ദിൻ അങ്ങാടി, സുഗതകുമാരി, സനോഷ്, അനന്ദൻ നായർ, നന്ദകുമാർ, മോളി ബാബു, മുഹമ്മദ് ശിയാസ്, ഷാരംഗതൻ, സതീഷ് വൃന്ദാവനം എന്നിവർ സംസാരിച്ചു.