തിരുവല്ല: പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന 15-ാമത് മാർ തിയോഫിലോസ് ട്രോഫി ഇന്റർ മെഡിക്കോസ് ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കം. മാർച്ച് പാസ്റ്റിനുശേഷം ഓസ്‌ട്രേലിയൻ ലീഗ് ഡിവിഷൻ 1-ൽ കളിച്ച കേരളത്തിലെ ഏക പ്രൊഫഷണൽ കളിക്കാരിയായ അന്താരാഷ്ട്ര ബാസ്‌ക്കറ്റ്‌ബാൾ താരം പി.എസ്. ജീന ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ ഫാ.ഡോ. ബിജു പയംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, പുഷ്പഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.റീന തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.സന്തോഷ് പിള്ള, കായിക സെക്രട്ടറി നവനീത് വി.സി. എന്നിവർ പങ്കെടുത്തു. പുഷ്പഗിരി ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ കാരക്കോണം സോമർവെൽ മെമ്മോറിയൽ മെഡിക്കൽ കോളേജ്, കടമ്മനിട്ട മൗണ്ട് സിയോൺ മെഡിക്കൽ കോളേജിനെ ( 34 -27) പരാജയപ്പെടുത്തി. പുരുഷ, വനിതാ വിഭാഗങ്ങളിലായി നോക്ക് ഔട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിന്റെ ഫൈനൽ പത്തിനാണ്.